ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചയില്‍ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനളിലെ സ്ഥിതിഗതികള്‍ പ്രത്യേകം വിലയിരുത്തും.
രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ വിവരിക്കും. വാക്‌സിനുകള്‍ക്ക് അടിയന്തിര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
إرسال تعليق