ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് 19 വ്യാപനം വീണ്ടും തീവ്രമാകുന്നു. ഇന്നലെ 4,85,107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയര്‍ന്നു. 4,11,29,320 പേര്‍ രോഗമുക്തി നേടി. വൈറസിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 പതിനാല് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 മരണങ്ങളാണ് ലോകത്തുണ്ടായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു. വൈറസ് മൂലം യു എസില്‍ 2,63,623 മരണങ്ങളുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 91 ലക്ഷത്തിലേറെ കേസുകളും 1.34 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 60 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,69,541ആയി. 54 ലക്ഷം പേര്‍ രോഗമുക്തി നേടി. ഫ്രാന്‍സ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ഫ്രാന്‍സില്‍ 21,44,660 പേര്‍ക്കും, റഷ്യയില്‍ 21,14,502 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
إرسال تعليق