ഒഡീഷ: ഒഡീഷയിൽ ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം . ഒഡീഷ സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം.
കൊറോണയുടെ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ചാൽ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പടക്കങ്ങൾ പൊട്ടുമ്പോൾ പുറത്ത് വിടുന്ന വാതകം കൊറോണ രോഗികളുടെയും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സർക്കാർ പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു.
ജനങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ട് കൊറോണ എന്ന വിപത്തിനെതിരെ പോരാടാൻ ഒഡീഷയിലെ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
إرسال تعليق