തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായിതിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം.
മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. എന്‍ഐഎയും ഇ ഡിയും രണ്ട് തവണ മന്ത്രി ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചാണ് മതഗ്രന്ഥം വിതരണം ചെയ്തതെന്നാണ് ആരോപണം
إرسال تعليق