പാലക്കാട് | അട്ടപ്പാടിയില്‍ വയോധിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവസ്ഥലത്ത് വച്ച് തന്നെ നല്ലമ്മാള്‍ മരിച്ചു. പ്രദേശത്ത് കുറച്ച് നാളുകളായി കാട്ടാനശല്യമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
إرسال تعليق