തിരുവനന്തപുരം | മുന്നണി പ്രവേശനം ലഭിച്ചതിന് ശേഷമുള്ള ഇന്ന് നടക്കുന്ന ആദ്യ എല്‍ ഡി എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പങ്കെടുക്കും. തിരുവനന്തപുരത്താണ് യോഗം. ജോസിനൊപ്പം കേരള കോണ്‍ഗ്രസില്‍ നിന്ന് വേറെ ആരെല്ലാം പങ്കെടുക്കുമെന്ന് വ്യക്തമല്ല. തദ്ദേശ തിരഞ്ഞെടുപ്പാണ് യോഗം മുഖ്യമായി ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. പ്രചാരണ തന്ത്രങ്ങള്‍ യോഗത്തില്‍ ആവിഷ്‌ക്കരിക്കും. ബിനീഷ് കോടിയേരി വിഷയവും സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന കേസുകളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ചര്‍ച്ചയാകും. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് പെട്ടന്ന് സജീവമാകാന്‍ വേണ്ട പദ്ധതികള്‍ യോഗത്തില്‍ ആവിഷ്‌ക്കരിക്കും.
إرسال تعليق