ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി |  അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരാണ് പ്രതികള്‍. പോലീസ് അറസ്റ്റ് ഒഴിവാക്കാനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. വിജയ് പി നയാരുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പോയതാണെന്നുമാണ് ഇവര്‍ പറയുന്നത്. അവിടെ നിന്നും പരാതിയില്‍ പറയുന്നതുപോലെ ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തന്റെ മുറിയില്‍ അതിക്രമിച്ച് സാധനങ്ങള്‍ മോഷ്ടിച്ചതായി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

കേസിന്റെ വാദത്തിനിടെ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുകള്‍ക്കുമെതിരെ രൂക്ഷമിവര്‍ശനം കോടതി നടത്തിയിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണമെന്നും കോടതി വക്കാല്‍ പരാമര്‍ശിച്ചിരുന്നു.

 

Post a Comment

أحدث أقدم