എറണാകുളത്ത് അങ്കമാലിയിലും മൂവാറ്റുപുഴയിലും വന്‍ കഞ്ചാവ് വേട്ട

കൊച്ചി | എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അങ്കമാലിയിലും മൂവാറ്റുപുഴയിലുമാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൊടുപുഴ ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചത്. സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ മൂന്നു പേരെ അറസ്റ്റു ചെയ്തു.

അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോയും മൂവാറ്റുപുഴയിലെ ആകോലിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് 35 കിലോയും കഞ്ചാവാണ് പിടിച്ചെടുത്തത്.

Post a Comment

أحدث أقدم