കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടികൂടിയത് 1,087 ഗ്രാം

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 51 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1,087 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്.

മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Post a Comment

أحدث أقدم