കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെ എട്ട് കേസുകളില്‍കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഖമറുദ്ദീന്‍ അറസ്റ്റിലാകുന്ന വഞ്ചനാ കേസുകളുടെ എണ്ണം 63 ആയി. 115ഓളം പരാതികളാണ് അദ്ദേഹത്തിന് എതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുള്ളത്. ഈ കേസുകളിലും വരും ദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ 42 കേസുകളില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം എല്‍ എയുടെ അഭിഭാഷകന്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. നേരത്തെ മൂന്ന് കേസുകളില്‍ ഖമറുദ്ദീന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി തള്ളിയിരുന്നു. പുതിയ സാഹചര്യത്തില്‍ അറസ്റ്റ് കേസുകളുടെ എണ്ണം കൂടിയതിനാല്‍ ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ച് ഖമറുദ്ദീന്‍ പുറത്തിറങ്ങുന്നത് ഏറെ വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ വഞ്ചനകേസുകളില്‍ ഒളിവില്‍ കഴിയുന്ന പൂക്കോയ തങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. പൂക്കോയ തങ്ങളെ ഉടന്‍ കണ്ടെത്തി ഖമറുദ്ദീനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കു
ന്നത്
إرسال تعليق