തിരുവനന്തപുരം | പോലീസ് ആക്ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോലീസ് ആക്ട് ഭേദഗതിക്കെതിരെ വ്യാപകമായ വിമര്‍ശവും ആശങ്കകളും ഉയര്‍ന്നതിനിടെയാണ് ഡി ജി പി ശദീകരണവുമായി എത്തിയിരിക്കുന്നത്.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാണ് എസ് ഒ പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും പോലീസ് മേധാവി അറിയിച്ചു. സൈബര്‍ കുറ്റങ്ങള്‍ തടയാനുള്ള പോലീസ് ആക്റ്റ് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് കരുതപ്പെടുന്നത്. ആര് പരാതി നല്‍കിയാലും മാധ്യമവാര്‍ത്തകള്‍ക്കെതിരെ അടക്കം പോലീസിന് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണിത്.
إرسال تعليق