അതിരാവിലെയും ഇരുളുന്ന സമയത്തും മദ്രസകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്ന കുട്ടികൾ ഇനി കറുപ്പിനുപകരം വെളുത്ത മുഖമക്കന ധരിക്കാൻ ബാലാവകാശ
കമ്മിഷൻ നിർദേശം.
വെളിച്ചമില്ലാത്ത സമയത്ത് കുട്ടികൾ റോഡിലൂടെ നടക്കുമ്പോൾ കറുത്ത മക്കനയും പർദ്ദയും ധരിക്കുന്നതുകാരണം വാഹനം ഓടിക്കുന്നവർക്ക് ഇവരെ പെട്ടന്ന് കാണാൻ സാധിക്കാറില്ല. ഇത് അപകടങ്ങൾക്ക് കാരണമാകാം. ഇക്കാരണത്താൽ മക്കന പെട്ടന്ന് കാണാവുന്ന വെളുത്ത നിറത്തിലുള്ളതാകണമെന്ന് പട്ടാമ്പി ജോയിന്റ് റീജണൽ ട്രാൻസ്േപാർട്ട് ഓഫീസർ മദ്രസ അധ്യാപകർക്ക് നൽകിയ നിർദേശം മാധ്യമങ്ങളിൽവന്നത് ശ്രദ്ധയിൽപ്പെട്ടതോടയാണ് കമ്മിഷൻ ഇടപെടൽ. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ആവശ്യമാണെന്നുകാണിച്ച് റോഡ് സേഫ്റ്റി അതോറിറ്റി കമ്മിഷണർ ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മിഷൻ നിർദേശിച്ചു. മക്കന വെളുത്തത് ധരിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് മുഖേനയും മറ്റ് റോഡ് സുരക്ഷാ ക്ലാസുകളിലൂടെയും പ്രചാരണം നടത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും നിർദേശം നൽകി. എല്ലാ മദ്രസകളിലും മറ്റ് സ്ഥാപനങ്ങളിലും നിർദേശം കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും കമ്മിഷൻ അംഗങ്ങളായ കെ. നസീർ, സി. വിജയകുമാർ എന്നിവർ നിർദേശംനൽകി.
إرسال تعليق