മക്ക/മദീന | സൗദിയിൽ മഴക്ക് വേണ്ടി പ്രത്യേക നിസ്കാരം നടന്നു. വ്യാഴാഴ്ച രാവിലെ ഇരുഹറമുകളിലും രാജ്യത്തെ മുഴുവൻ പള്ളികളിലും നിസ്കാരം നിർവഹിച്ചു.
മഴയെ തേടിയുള്ള (ഇസ്തിസ്ഖാഅ്) നിസ്കാരം നിർവ്വഹിക്കാൻ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് മുഴുവൻ വിദേശികളോടും ആഹ്വാനം ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിസ്കാരത്തിലും ഖുതുബയിലും വിശ്വാസികൾ പങ്കെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പാത പിന്‍പറ്റി അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാൻ സഊദി റോയൽ കോർട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.
മക്കയിലെ മസ്ജിദുൽ ഹറമിൽ ശൈഖ് ഡോ. അബ്ദുല്ല ബിൻ അവദ് അൽ ജുഹാനിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് ഡോ: അബ്ദുൾ ബാരി അൽ തുബൈതിയും നിസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇരു ഹറമുകളിലും സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുത്തു.
إرسال تعليق