മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം തേടിയുള്ള കെ യു ഡബ്ല്യു ജെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം തേടിയുള്ള പത്രപ്രവര്‍ത്തക യൂണിയന്റെ (കെ യു ഡബ്ല്യു ജെ) ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ജാമ്യത്തിന് സുപ്രീം കോടതി തന്നെ ഇടപെടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിദ്ദീഖ് കാപ്പനെ കാണാന്‍ പത്രപ്രവര്‍ത്തക പ്രതിനിധികളെ അനുവദിക്കുക, കാണാന്‍ അഭിഭാഷകന് അനുമതി നല്‍കുക, കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്.

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم