തിരുവനന്തപുരം | മസാല ബോണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട ഇ ഡി നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് ഇതിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ ഡി അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കാനാണ് നീക്കം. ഭരണപക്ഷ എം എല്‍ എ. എം സ്വരാജാണ് സര്‍ക്കാരിന് വേണ്ടി സഭയില്‍ ചട്ടലംഘന നോട്ടീസ് നല്‍കുക.
സംസ്ഥാനങ്ങള്‍ വിദേശവായ്പ എടുക്കാന്‍ പാടില്ലെന്ന ചട്ടം സംസ്ഥാനം മസാല ബോണ്ടിലൂടെ ലംഘിച്ചുവെന്ന സി എ ജി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബേങ്കിനോട് വിശദീകരണം തേടിയിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട് പദ്ധതിയെ സ്തംഭനാവസ്ഥയിലാക്കിയെന്ന് ആരോപിച്ച് ഇ ഡി ക്കെതിരെ ജയിംസ് മാത്യു എം എല്‍ എ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.
إرسال تعليق