ബെംഗളൂരു:
കന്നട സിനിമാ താരങ്ങള്‍ പ്രതികളായ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി ) അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിക്കുന്നു. കേസിലെ പ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ സുഹൃത്തുമായ അനൂപ് മുഹമ്മദിന് മലയാള സിനിമയുടെ ബന്ധമുണ്ടെന്നാണ് എന്‍ സി ബി പറയുന്നത്. ഇത് സംബന്ധിച്ച് എന്‍ സി ബ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തതായാണ് വിവരം.
അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും എന്‍ സി ബി അന്വേഷിക്കും. ഇന്നലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നീക്കം. എന്‍ സി ബി ഉടന്‍ കേസെടുത്ത് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട് .
إرسال تعليق