ചുരണ്ടി നോക്കിയാൽ പണം വീട്ടിൽ എത്തും’: നിങ്ങൾക്കുമാവാം ലക്ഷാധിപതിവീണ്ടും പുതിയ ഓൺലൈൻ തട്ടിപ്പ് പിടിമുറുക്കുന്നു: പണം നഷ്ടമായവർ നാണക്കേടിൽ പരാതി നൽകുന്നില്ല

കൊച്ചി:

കേരളത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു
 തപാലിൽ ഭാഗ്യമെത്തുന്നു, ഒന്നു ചുരണ്ടി നോക്കേണ്ട താമസം നിങ്ങൾ ആകുന്നു ലക്ഷാധിപതി. ഇതോടൊപ്പം വില കൂടിയ കാറിന്റെ കൂടി ഉടമയായാലോ. ആരായാലും കണ്ണു മഞ്ഞളിക്കും. കയ്യിലിരിക്കുന്ന കാശ് പോകുന്നതു വരെ ഒന്നും തിരിച്ചറിയാനാകില്ല. പ്രത്യേകിച്ചും നേരത്തെ ഓൺലൈൻ പർച്ചേസ് നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പേരിലാകുമ്പോൾ സംശയവും തോന്നില്ല. ഒടുവിൽ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്നതോടെ ചിലർ പരാതിപ്പെടും, മറ്റു ചിലർ നാണക്കേടോർത്ത് മിണ്ടാതിരിക്കും. ഇതു തട്ടിപ്പു സംഘത്തിനും സൗകര്യമാകുന്നു. രാജ്യത്തെ ഒരു പ്രമുഖ ടെലിമാർക്കറ്റിങ്, ഓൺലൈൻ കമ്പനിയുടെ പേരിൽ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായി ഇതിനകം പണം നഷ്ടമായത് നിരവധിപ്പേർക്ക്.

കേരളത്തിലും ഈ കമ്പനിയുടെ പേരിൽ കത്തയച്ചുള്ള തട്ടിപ്പ് വ്യാപകമാകുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ ഒരു ബിസിനസുകാരന് ഈ കമ്പനിയുടെ പേരിൽ ലഭിച്ച കത്തിൽ 8,50,000 രൂപയുടെ ഭാഗ്യമാണ് കാത്തിരുന്നത്. മനോഹരമായ തപാൽ എൻവലപ്പിൽ സ്ക്രാച്ച് ആൻഡ് വിൻ കാർഡായാണ് ഭാഗ്യം തേടി വന്നത്. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂരിപ്പിച്ച് തിരിച്ചയയ്ക്കാനുള്ള കത്തും. കണ്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവഗണിക്കാനായിരുന്നു തീരുമാനം. പിന്നീടാണ് ഇത്തരത്തിലുള്ള തട്ടിപ്പിൽ ആരെങ്കിലുമൊക്കെ പെടാനുള്ള സാധ്യതയുള്ളതിനാൽ ഇക്കാര്യം വാർത്തയാക്കണമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പു സംഘം രണ്ടു രീതിയിലാണ് പണം കൈക്കലാക്കുന്നത്. ബാങ്കിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതാണ് ഒരു രീതി. മൊബൈലിൽ ഒരു ഒടിപി വരുന്നതിനു പിന്നാലെ ‘പണം നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് കൈമാറുന്നതിനാണ്, ഒടിപി നമ്പർ പറഞ്ഞു തരണം’ എന്നാവശ്യപ്പെടും. ഒടിപി പറഞ്ഞുകൊടുക്കുന്നതോടെ ഫോൺ കട്ടാവും. ഒപ്പം അക്കൗണ്ടിൽ നിന്ന് വൻ തുകയും.
നറുക്കെടുപ്പിൽ ലഭിച്ച വൻ തുക അക്കൗണ്ടിലേയ്ക്ക് അയയ്ക്കുന്നതിന് മുന്നോടിയായി ഒരു തുക നൽകാൻ ആവശ്യപ്പെടുന്നതാണ് മറ്റൊരു രീതി. ഇ–മെയിലിലൂടെയും എസ്എംഎസിലൂടെയും മറ്റുമാകും ഇതിനുള്ള അഭ്യർഥന. ഇതിൽ ഏതിലെങ്കിലും വീണാൽ തട്ടിപ്പു സംഘത്തിനു കാര്യം കുശാൽ. ഇ–മെയിലിനു മറുപടി വരുന്നതോടെ അടുത്ത ഇര കൂടി വലയിലായെന്നർഥം.
ടെലിമാർക്കറ്റിങ്ങിലൂടെയൊ ഓൺലൈനിലൂടെയൊ സാധനങ്ങൾ വാങ്ങിയിട്ടുള്ളവർക്കാണ് സമ്മാന വാഗ്ദാനവുമായി കത്തുകൾ ഏറെയും ലഭിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ ഇരകളാക്കപ്പെടുന്നവർ സംശയം കൂടാതെ സമ്മാന ഓഫറിൽ വിശ്വസിക്കുന്നു. മൊബൈൽ ഫോൺ നമ്പരുകളും ഡൽഹിയിൽ നിന്നുള്ള വിലാസവും എല്ലാം നൽകിയാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. എന്നിട്ടും ഇതിന് തടയിടാൻ ഒരു പൊലീസിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരേ കമ്പനിയുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് അന്വേഷണത്തിൽ മനസിലായിട്ടുള്ളതെന്ന് പൊലീസും പറയുന്നു.
ഇതിനു മുമ്പ് പല പ്രാവശ്യം ഓൺലൈൻ ടെലിമാർക്കറ്റിങ് കമ്പനിയുടെ പേരിൽ കത്തയച്ച് പണം തട്ടിയ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം കോട്ടയം നഗരത്തിലെ സ്കൂൾ അധ്യാപകന് സമാന തട്ടിപ്പിലൂടെ നഷ്ടമായത് 42,400 രൂപ.



2018 ൽ ചെങ്ങന്നൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയ ബംഗാൾ സ്വദേശിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചര ലക്ഷം രൂപ ലോട്ടറിയടിച്ചെന്ന വാഗ്ദാനം വിശ്വസിപ്പിച്ച് 5600 രൂപ ആദ്യം കൈക്കലാക്കിയ പ്രതി 10,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇത് അടയ്ക്കാൻ യുവതി ബാങ്കിലെത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ വിജിലൻസിൽ അറിയിക്കുകയും തട്ടിപ്പ് തടയുകയുമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ തട്ടിപ്പു സംഘത്തിന്റെ ടെലിഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് പ്രതികളിൽ ഒരാൾ പിടിയിലായത്. 34 ലക്ഷത്തിലേറെ തട്ടിപ്പു നടത്തിയ ഇയാൾക്കൊപ്പം നാലു പേർ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

മറ്റുള്ള പോസ്റ്റുകൾ 

അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️


പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓


മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️


വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️


പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️

Post a Comment

أحدث أقدم