തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി എഫില്‍ ലയിപ്പിക്കേണ്ടതാണെന്ന വ്യവസ്ഥയില്‍ ഈ മാസം മുതല്‍ അനുവദിക്കും.
ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പിഎഫില്‍ നിന്നും പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും.
ഓണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ആറു ദിവസത്തെ ശന്പളം മാറ്റിവച്ചെങ്കില്‍ തിരികെ നല്‍കാനും തീരുമാനമായി.
إرسال تعليق