സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാക്കള്‍. മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചികിത്സാ ആവശ്യത്തിനാണ് കോടിയേരി രാജിവെച്ചതെന്ന് ആരും വിശ്വസിക്കുകയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. തിരഞ്ഞെടുപ്പോടെ വിഷയങ്ങളുടെ പൂര്‍ണമായ അവസാനിക്കലുമുണ്ടാകും. അത്ര വലിയ വിവാദങ്ങളാണ് സി പി എമ്മിനെയും സര്‍ക്കാറിനെയും പിടികൂടിയിരിക്കുന്നത്. സ്വാഭാവികമായ അവസാനത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാറും പോയിക്കൊണ്ടിരിക്കുകയാണ്. അതാണ് രാജി സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും ആരോപണവിധേയരായ മന്ത്രിമാര്‍ക്കും ഇതേപാത തുടരേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താത്കാലിക ചുമതല മാറ്റമല്ല രാജി തന്നെയാണ് സി പി എമ്മില്‍ നിന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
إرسال تعليق