നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കും. നാളെ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാനാണ് മുസ്‌ലിം ലീഗ് നേതാവിന്റെ നീക്കം.

ജ്വല്ലറി മാനേജിംഗ് ഡയരക്ടറാണ് പൂക്കോയ തങ്ങള്‍. ലീഗ് എം എല്‍ എയും കേസിലെ രണ്ടാം പ്രതിയുമായ എം സി ഖമറുദ്ദീന്‍ അറസ്റ്റിലായ ശേഷം ഒളിവിലാണ് അദ്ദേഹം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും പൂക്കോയ തങ്ങള്‍ എസ് പി ഓഫീസിലെത്തിയിരുന്നില്ല.

Post a Comment

أحدث أقدم