ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ദമ്മാമിൽ അന്തരിച്ചു


 

റിയാദ് : സൗദിയിലെ ദമ്മാമിൽ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ആയിരം കൊല്ലി അമ്പലവയൽ പടിഞ്ഞാറ്റിടത്ത് കുറ്റിയിൽ വീട്ടിൽ ഉമ്മൻ തോമസ് (48 ) ആണ് മരിച്ചത്. അൽ കോബാർ തുഖ്ബയിൽ മോട്ടോർ മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. ദമ്മാം സെൻട്രൽ ആശുപത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 23 നായിരുന്നു മരണം. മൃതദേഹം ഞായറാഴ്ച നാട്ടിൽ എത്തിക്കും. ജീന ഉമ്മനാണ് ഭാര്യ, മക്കൾ അലക്സ് ഉമ്മൻ , ആലീസ് ഉമ്മൻ

Post a Comment

أحدث أقدم