മഴക്കായി പ്രാര്‍ഥിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

റിയാദ് | സഊദിയില്‍ വ്യാഴാഴ്ച മഴക്കായി പ്രാര്‍ഥിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം. റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുസുന്നത്തിനെ അടിസ്ഥാനമാക്കി സ്വലാത്തുല്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം രാജ്യത്തെ എല്ലാ പള്ളികളിലും നിര്‍വഹിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

أحدث أقدم