ചോദ്യംചെയ്യലിനിടയില്‍ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു:
 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നതിനിടയിൽ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യംചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാല് മണിയോടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നടന്നു തന്നെയാണ് ബിനീഷ് കാറിൽ കയറിയത്. ഇഡി ഉദ്യോഗസ്ഥർ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബിനീഷിന് മറ്റ് പ്രശ്നങ്ങളുള്ളതായി അറിവില്ല. രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂർ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. ഭക്ഷണത്തിനുശേഷം സുരക്ഷ കണക്കിലെടുത്ത് വിൽസൻ ഗാർഡൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്. 

Post a Comment

أحدث أقدم