ട്രംപിനെ വീഴ്ത്തി; ജോ ബൈഡൻ യു എസ് പ്രസിഡന്റ്

വാഷിങ്ടൺ | ലോകത്തെ മുൾമുനയിൽ നിർത്തിയ കാത്തിരിപ്പിനൊടുവിൽ ജോ ബൈഡൻ അമേരിക്കയുടെ അമരത്ത്. യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വീഴ്ത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലേക്കെത്തുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്.

നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ചരിത്രം കുറിച്ചത്. 538 അംഗങ്ങളുള്ള യു എസ് ഇലക്ടറൽ കോളജിൽ 270 വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഇരുപത് ഇലക്ടറൽ വോട്ടുകൾ ലഭിച്ചതോടെ ബൈഡന് ആകെ 284 വോട്ടുകളായി. ട്രംപിന് നിലവിൽ 214 വോട്ടാണ ലഭിച്ചത്.

Post a Comment

أحدث أقدم