പോലീസ് നിയമ ഭേദഗതി: ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുന്നതാണ് ജനാധിപത്യ മാതൃക- എ വിജയരാഘവന്‍

തിരുവനന്തപുരം | പോലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം. വിവിധ തലത്തില്‍നിന്ന് ആശങ്ക ചൂണ്ടിക്കാണിച്ചപ്പോള്‍ തീരുമാനം തിരുത്തുന്നതാണ് ജനാധിപത്യ മാതൃകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

പോലീസ് ഭേദഗതി നിയമത്തില്‍ ഉയര്‍ന്നുവന്ന സദുദ്ദേശപരമായ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. അതേസമയം, ബാര്‍ കോഴക്കേസില്‍ പിണറായി വിജയന്‍ ഇടപെട്ടിട്ടില്ലെന്നും വിജയരാഘവന്‍ വിശദീകരിച്ചു. കേസുകളില്‍ ഇടപെടുന്ന സ്വഭാവം മുഖ്യമന്ത്രിക്കില്ല. ബാര്‍കോഴക്കായി പണം കൊടുത്തുവെന്ന പട്ടികയില്‍ ഇടതുപക്ഷക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم