സംസ്ഥാനം ഉറ്റുനോക്കുന്ന അഭയ കേസില്‍ നാളെ വിധി

തിരുവനന്തപുരം | സംസ്ഥാനം ഏറെ ആകാംശയോടെ കാത്തിരിക്കുന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസിന്റെ വിധി നാളെ. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം സി ബി ഐ കോടതി വിധി പറയുന്നത്. രഹസ്യമൊഴി നല്‍കിയ സാക്ഷിയുള്‍പ്പെടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകം. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന എഴുതിത്തള്ളിയ കേസായിരുന്നു അഭയയുടേത്. ആദ്യം കേസ് അന്വേഷിച്ച സി ബി ഐ സംഘവും സമാന അവസ്ഥയിലായിരുന്നു. എന്നാല്‍ സി ബി ഐയുടെ പുനരന്വേഷണത്തിലാണ് സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി ബി ഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐ കേസ്.

Post a Comment

أحدث أقدم