ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും

തിരുവനന്തപുരം | തിരുവനന്തപുരം മേയറായി 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകും ആര്യ.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവില്‍ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

ആള്‍ സെയ്ന്റ്‌സ് കോളേജില്‍ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Post a Comment

أحدث أقدم