മക്ക | മക്കയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തില്‍ നിന്നും താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കിംഗ് ഖാലിദ് പാലത്തിന് മുകളിൽ വെച്ചാണ് അപകടം.
മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച വാഹനം പാലത്ത്ന്റെ കൈവരി തകർത്താണ് താഴേക്ക് പതിച്ചത്. അപകടത്തിൽ പാലം പൂർണ്ണമായും തകർന്നു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ട്രാഫിക് പട്രോളും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരുക്കേറ്റയാളെ ഉടൻ തന്നെ റെഡ് ക്രസന്റ് ടീമുകൾ കിംഗ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് മക്ക ട്രാഫിക് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق