കൊച്ചി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ചു എന്ന പരാതിയില്‍ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയാണണ് അശ്വിനെതിരെ പരാതി നല്‍കിയത്. ഇയാളെ ആലുവയില്‍ നിന്നും കസബ പോലീസ് അരസ്റ്റ് ചെയ്യുകയായിരുന്നു.
ഫേസ്ബുക്കിലൂടെ 2014ല്‍ ആണ് യുവതിയുമായി അശ്വിന്‍ പരിചയത്തിലാവുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ശേഷം അഞ്ച് വര്‍ഷത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കൂടാതെ പണവും തട്ടിയെന്നാണ് യുവതിയുടെ പരാതി.
മൂന്ന് മാസമായി അശ്വിന്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ആലുവയില്‍ നിന്നും പോലീസ് പിടകൂടുകയായിരുന്നു.
പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് അവരെ പ്രണയത്തില്‍ വീഴിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് പിന്നീട് ഒഴിവാക്കുന്നതാണ് ഇയാളുടെ പൊതുവെയുള്ള രീതിയെന്ന് പീഡനത്തിനിരയായ യുവതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു
إرسال تعليق