മക്ക | തിരക്കേറിയ മക്ക -ജിദ്ദ എക്‌സ്പ്രസ്സ് ഹൈവേയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
മക്ക-ജിദ്ദ ഹൈവേയിയിലെ അല്‍ സൈദിയി പാലത്തിന് സമീപം കാര്‍ ബസ്സിലിടിച്ചാണ് അപകടം. കാറില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്കാണ് അപകടം സംഭവിച്ചതെന്ന് മക്ക റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുല്‍ അസീസ് ബദുമാന്‍ പറഞ്ഞു
അപകടം സംഭവിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ മെഡിക്കല്‍ എമര്‍ജന്‍സി ടീമുകള്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം അല്‍ സഹീറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
إرسال تعليق