തെന്മല | നിയന്ത്രണം വിട്ട പിക്കപ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ രണ്ട് സഹോദിമാര്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. ഉറുകുന്ന് നേതാജി വാര്‍ഡ് ഓലിക്കര പുത്തന്‍വീട്ടില്‍ അലക്‌സ്- സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ഉറുകുന്ന് ജിഷ ഭവനില്‍ കുഞ്ഞുമോന്‍- സുജ ദമ്പതികളുടെ മകള്‍ കെസിയ (16) എന്നിവരാണു മരിച്ചത്.
കൊല്ലം തെന്മല ഉറുകുന്നില്‍ ബുധനാഴ്ച വൈകിട്ടാണ് അപകടം. ശ്രുതിയും കെസിയയും സംഭവസ്ഥലത്തു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കുമാണ് ശാലിനിയുടെ മരണം. തെന്മല ഗ്രാമപഞ്ചായത്ത് നേതാജി വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് അലക്‌സ്.
إرسال تعليق