മുംബൈ:
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ബലൂൺ വിഴുങ്ങിയ നാലു വയസുകാരൻ മരിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. നാലുവയസുകാരൻ ദേവരാജാണ് മരിച്ചത്. ബലൂൺ തൊണ്ടയിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്.
സഹോദരിയോടൊപ്പം ബലൂൺ വീർപ്പിച്ച് കളിക്കുകയായിരുന്നു ദേവരാജ്.ആദ്യം ഇരുന്ന് ബലൂൺ വീർപ്പിച്ചു കൊണ്ടിരുന്ന ദേവരാജ് പിന്നീട് കിടന്നു കൊണ്ട് ബലൂൺ വീർപ്പിക്കാനാരംഭിച്ചു. ഇതിനിടയിലാണ് അപകടമുണ്ടായത്. തൊണ്ടയിൽ കുരുങ്ങിയ ബലൂൺ പുറത്തെടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദ്യം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത്.
إرسال تعليق