സഊദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മദീന | സഊദിയിലെ മക്ക -മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒരു കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്.

മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം പറമ്പിൽ പീടിക ചത്തതോടി സ്വദേശി അബ്ദുൽ റസാഖ് തൊണ്ടിക്കോടൻ (49), ഭാര്യ ഫാസില കുറ്റാരി, മകൾ ഫാത്വിമ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരക്കേറിയ മദീന -മക്ക റോഡിലെ അംനയിൽ വെച്ചായിരുന്നു  അപകടം.

Post a Comment

أحدث أقدم