ബുറേവി ചുഴലിക്കാറ്റ് ഉച്ചക്ക് ശേഷം കേരളത്തില്‍;തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം

ഇന്ത്യന്‍ തീരുംതൊടും മുമ്പ് ദുര്‍ഭലമായി മാറിയ ബുറേവി ചുഴലിക്കാറ്റ് ഇന്ന് ഉച്ചക്ക് ശേഷം കേരളത്തിലെത്തും. അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ശക്തികുറഞ്ഞ ചുഴിലിക്കാറ്റ് നേരത്തെ അതിതീവ്ര ന്യൂനമര്‍ദമായി മാറിയിരുന്നു. ഇപ്പോള്‍ അതിലും ശക്തി കുറഞ്ഞ് ദുര്‍ഭല ന്യൂനമര്‍ദമായി മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമര്‍ദത്തിന്റെ വേഗത. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ ഇത് 40 കിലോമീറ്റര്‍ വേഗതയെ ഉണ്ടാകു. എന്നാല്‍ നല്ല മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം പറയുന്നു. തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ദുര്‍ബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്.

വലിയ കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്. കേരളത്തില്‍ അഞ്ച് ജില്ലകളിലെ നേരത്തെ ഏര്‍പ്പെടുത്തിയ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Post a Comment

أحدث أقدم