ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇ ഡിയുടെ മൂന്നാമത് നോട്ടീസ്

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം തവണയും നോട്ടീസ് നല്‍കി. പത്താം തിയതി ഹാജരാകാനാണ് പുതിയ നോട്ടീസിലുള്ളത്.

ആദ്യ തവണ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കൊവിഡാനന്തര ചികിത്സക്കായും ആശുപത്രയില്‍ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.

ഇതിനിടെ സി എം രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് അടിയന്തരമായി വിവരങ്ങള്‍ തേടിയിരിക്കുന്നത്.

 

 

Post a Comment

أحدث أقدم