കൊച്ചി: മറൈന്‍ ഡ്രൈവിഃല ഫ്‌ളാറ്റില്‍ നിന്നും വീണ് വീട്ടുജോലിക്കാരി മരിക്കാനിടയായ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തനും കേസ്. ജോലിക്കാരിയായ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന് വീട്ടില്‍ പൂട്ടിയിട്ട് ജോലി ചെയ്യിച്ചുവെന്നാണ് കേസ്. കുമാരിയുടെ മരണത്തോടെ ഇംതിയാസ് ഒളിവില്‍ പോയിരിക്കുകയാണ്.
കുമാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ പോലീസ് ഇയാളുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കുമാരി മരിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ഇംതിയാസിന്റെ ഡ്രൈവറും ബന്ധുക്കളും ലോഡ്ജില്‍ എത്തി കണ്ടിരുന്നുവെന്നും പണം വാഗ്ദാനം ചെയ്തുവെന്നും കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും പറഞ്ഞിരുന്നു.
അതിനിടെ, ഇംതിയാസ് മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. കുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മുന്‍പും സമാനമായ കേസില്‍ ഉള്‍പ്പെട്ടയാളാണ് ഇംതിയാസ് എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതിയാണെന്നും അന്ന് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നതെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
إرسال تعليق