
കൊല്ലം: കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെ കിഴക്കൻ മേഖലയിൽ വൈറൽ പനി പടർന്നു പിടിക്കുന്നു. കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത എന്നീ രോഗ ലക്ഷണങ്ങളാണ് വൈറൽ പനിയിലും പ്രകടമാകുന്നത്. പ്രായഭേദമല്ലാതെ എല്ലാവരിലും വൈറൽ പനി പടർന്നു പിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പുനലൂർ നഗരസഭയിലെ കലയനാട്, മണിയാർ, അഷ്ടമംഗലം, കേളങ്കാവ് എന്നീ വാർഡുകളിൽ നിരവധി പേർക്ക് പനി പടർന്നു പിടിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടർന്നു പിടിച്ചിട്ടുണ്ട്. കൊറോണ പിടിപെടുമെന്ന് ഭയന്ന് മിക്കവരും ആശുപത്രികളിൽ ചികിത്സ തേടാതെ സ്വയം ചികിത്സിക്കുകയാണ്.
إرسال تعليق