പാറ്റ്ന | കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആലംഗീര്‍ (32) എന്നയാളെയാണ് കൊലപ്പെടുത്തിയത്. പാറ്റ്നക്കടുത്ത ഫുല്‍വാരി ശെരീഫില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലംഗീറും മറ്റൊരാളും ചേര്‍ന്ന് ഒരു തൊഴുത്തില്‍ നിന്ന് പോത്തിനെ അഴിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. ആലംഗീറിനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
إرسال تعليق