കാസര്‍കോട് അടുത്തിടെ ബ്രിട്ടനില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിട്ടു്‌ടെന്നും മന്ത്രി പറഞ്ഞു. യൂറോപ്പില്‍ നിന്ന് വരുന്നവരെയെല്ലാം ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട് . നാല് വിമാനത്താവളങ്ങളിലും കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ബ്രിട്ടനില്‍ നിന്ന് നേരത്തെ എത്തിയ ആളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് കൊവിഡ് മരണ നിരക്കില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
إرسال تعليق