തിരുവനന്തപുരം> കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതിയെന്നും തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാനെയാണ് ഇന്നലെ ലീഗ് ഗുണ്ടകൾ കൊലപ്പെടുത്തിയത്.
കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.ലീഗ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണമെന്നും ആവശ്യപെട്ടു.
إرسال تعليق