കണ്ണൂർ;
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എന്തു ക്രൂരതയും പുറത്തെടുക്കാനും മുസ്ലിം ലീഗ് മടിക്കില്ല എന്നതിെൻറ ഏറ്റവുമൊടുവിലത്തെ തെളിവാണ് കാഞ്ഞങ്ങാട്ട് എൽഡിഎഫ് പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാെൻറ അറുകൊലയെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ആലമ്പാടി ഉസ്താദിന്റെ പേരമകന്റെ ഈ കൊലയിൽ സമുദായ പാർട്ടി നേതാക്കൾക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ലീഗ് കൈയടക്കിവെച്ച കല്ലുരാവി വാർഡിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് ഒരു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോവുന്ന തക്കം നോക്കി കുത്തിക്കൊന്നത് സംഭവം വളരെ ആസൂത്രിതമാണെന്ന് തെളിയുന്നു. മുൻകാലത്തും മുസ്ലിം ലീഗുകാർ ഇതിന് സമാനമായ അറുകൊലകൾ എത്രയോ നടത്തിയിട്ടുണ്ട്.
പണ്ഡിത കുടുംബത്തിലുള്ളവരെ തെരഞ്ഞ് പിടിച്ചു കൊന്നൊടുക്കക എന്നതിലൂടെ ഇവർ ലക്ഷ്യമിടുന്നത് എന്താണെന്ന് ലീഗിനെ മനസ്സിലാക്കിയവർക്ക് നന്നായറിയാം. ലീഗുകാരുടെ അക്രമരാഷ്ട്രീയത്തിനെതിരെ നാടാകെ പ്രതിഷേധമുയരണമെന്നും കൊലയാളികളെ മുഴുവൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടിയെടുക്കണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
إرسال تعليق