ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുഹ്മാനെ കുത്തിക്കൊന്ന കേസിൽ യൂത്ത്ലീഗ് നേതാവടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കാവലേർപ്പെടുത്തി. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത് റിയാസിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ് ഔഫ് അബ്ദുറഹ്മാൻ .
കണ്ണൂർ മെഡിക്കൽകോളേജ് മോർച്ചറിയിലുള്ള ഔഫിന്റെ മൃതദേഹം 12 മണിയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ് ഔഫ് എന്ന അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നത്.
إرسال تعليق