യുവതിയെ കൊലപ്പെടുത്തി തീയിട്ടു; മുന്‍ കാമുകന്‍ അറസ്‌റ്റില്‍

അമരാവതി: ആന്ധ്രപ്രദേശില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തി തീയിട്ട കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. അനന്ത്‌പുര്‍ ജില്ലയില്‍ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ബാങ്കിലെ കരാര്‍ ജീവനക്കാരിയായ സ്‌നേഹലത(19)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഗുട്ടി രാജേഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സ്‌നേഹലത മറ്റൊരു യുവാവുമായി അടുപ്പത്തിലായതിനെ തുടര്‍ന്നാണ്‌ കൊലപാതകമെന്നു പോലീസ്‌ പറഞ്ഞു. രാജേഷും സ്‌നേഹലതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍, ബാങ്കില്‍ ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറി.
സ്‌നേഹലത മറ്റൊരാളുമായി അടുപ്പത്തിലായതോടെ കൊലപാതകം നടത്താന്‍ രാജേഷ്‌ പദ്ധതിയിട്ടു. ഇതനുസരിച്ച്‌ പ്രതി സംഭവ ദിവസം പെണ്‍കുട്ടിയെ കൂടിക്കാഴ്‌ചയ്‌ക്കു ക്ഷണിച്ചു. അനന്ത്‌പുരിലേക്കുള്ള യാത്രാമധ്യേ ബദനാപ്പള്ളിയിലെ വയലിനു സമീപം െബെക്ക്‌ നിര്‍ത്തി നടത്തിയ സംഭാഷണത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന്‌ രാജേഷ്‌, സ്‌നേഹലതയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ആളെ തിരിച്ചറിയാതെയിരിക്കാന്‍ വസ്‌ത്രങ്ങളും െകെവശമുണ്ടായിരുന്ന രേഖകളും കത്തിച്ചശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു. പെണ്‍കുട്ടിക്കെതിരേ െലെംഗിക അതിക്രമമുണ്ടായിട്ടില്ലെന്നും പോലീസ്‌ വ്യക്‌തമാക്കി.
പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഒരു വര്‍ഷത്തിനിടെ 1618 തവണ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

Post a Comment

أحدث أقدم