കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സ്‌റ്റേഷനില്‍ എസ്‌.ഐ. പീഡിപ്പിച്ചു

ലഖ്‌നൗ: കൂട്ടബലാത്സംഗത്തിരിയായ യുവതി പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ്‌ സ്‌റ്റേഷനില്‍ എസ്‌.ഐ. പീഡിപ്പിച്ചെന്നു കേസ്‌. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണു സംഭവം. ജലാലാബാദ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35 വയസുകാരിയാണു ക്രൂരപീഡനത്തിനിരയായത്‌.
കഴിഞ്ഞ നവംബര്‍ 30-നാണ്‌ കാറിലെത്തിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയി വയലില്‍ കൂട്ടബലാത്സംഗം ചെയ്‌തത്‌. പിന്നീട്‌ ഇതേക്കുറിച്ച്‌ പരാതിപ്പെടാനായി ജലാലാബാദ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിയ യുവതിയെ അവിടെയുണ്ടായിരുന്ന സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതി സ്വീകരിക്കാതെ ഉദ്യോഗസ്‌ഥന്‍ തിരിച്ചയയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

Post a Comment

أحدث أقدم