കൊച്ചി | കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് പരുക്കേറ്റ തമിഴ്‌നാട് സ്വദേശിനി കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുമാരിയുടെ ബന്ധുക്കള്‍ സേലത്ത് നിന്ന് ഇന്ന് കൊച്ചിയിലെത്തിയേക്കും. മറൈന്‍ ഡ്രൈവിനടുത്തുള്ള ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നാണ് കുമാരി വീണത്.
സംഭവത്തിനു പിന്നിലെ ദുരൂഹത തുടരുകയാണ്. ഫ്‌ളാറ്റ് ഉടമയെയും മറ്റ് താമസക്കാരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും ദുരൂഹത നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി അഞ്ചു ദിവസം മുമ്പാണ് ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. എന്നാല്‍, വീണ്ടും നാട്ടിലേക്ക് പോകേണ്ടതുണ്ടെന്ന് ഫ്‌ളാറ്റ് ഉടമയോട് കുമാരി ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. ആവശ്യം നിരസിക്കപ്പെട്ടതോടെ അടുക്കളയിലേക്കുള്ള വാതില്‍ അകത്തു നിന്ന് പൂട്ടി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
إرسال تعليق