
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ്സില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുന്ന തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നുമാണ് പ്രധാന ആവശ്യം. ചികിത്സ നടക്കുകയാണെന്നും ആശുപത്രിസേവനങ്ങള്‍ക്കായി ജയില്‍വാസം തടസ്സമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരെ പാലം അഴിമതിയില്‍ തെളിവുള്ളതായി ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഒന്നരക്കൊല്ലമായി അന്വേഷണം നടക്കുന്ന കേസ്സില്‍ സാക്ഷികളെ ഇനിയും താന്‍ സ്വാധീനിക്കുമെന്ന വാദം ദുരുദ്ദേശപരവും വസ്തുതാവിരുദ്ധവുമാണെന്നും ഇബ്രാഹിം കുഞ്ഞ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
إرسال تعليق