മഡ്ഗാവ് | ഐ എസ് എല്ലിലെ 19ാം മത്സരത്തില്‍ എഫ് സി ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് കനത്ത തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഗോവ തോല്‍പ്പിച്ചത്. അവസാന മിനുട്ടുകളില്‍ വിന്‍സെന്റ് ഗോമസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ലെന്നി റോഡ്രിഗസ് ആണ് ഹീറോ ഓഫ് ദ മാച്ച്. സേവ്യര്‍ ഗാമക്കാണ് മികച്ച പാസ്സിനുള്ള അവാര്‍ഡ് ലഭിച്ചത്. രണ്ട് ഗോളുകള്‍ നേടിയ ഇഗോര്‍ അംഗുലോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂര്‍ണമാക്കിയത്. ഒര്‍ടിസ് ഗോവക്ക് വേണ്ടി മറ്റൊരു ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ കളി അനുകൂലമാക്കാന്‍ ഗോവക്ക് ലഭിച്ചു.
അംഗുലോ ആദ്യ ഗോള്‍ നേടുന്നതിന് മുമ്പ് തന്നെ നിരവധി അവസരങ്ങള്‍ ഗോവക്ക് ലഭിച്ചിരുന്നു. ഗോള്‍ നേടിയതിന് ശേഷം കൂടുതല്‍ കരുത്താര്‍ജിച്ച ഗോവ, മഞ്ഞപ്പടയെ അവസരങ്ങള്‍ മുതലാക്കാന്‍ അനുവദിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോള്‍ ആധിപത്യം നേടാന്‍ ഗോവക്ക് ലഭിച്ചു. തുടര്‍ന്ന് പ്രതിരോധത്തില്‍ ഊന്നി മഞ്ഞപ്പടയുടെ ഗോളടിശ്രമങ്ങളെ ചെറുത്തു.
പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോവന്‍ ഗോള്‍മുഖത്തേക്ക് പ്രവേശിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ഒരുതവണ പന്ത് ക്രോസ്ബാറില്‍ തട്ടിപുറത്തേക്ക് പോയി. അവസാനം 90ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോള്‍ നേടി. എന്നാല്‍ വൈകാതെ തന്നെ, ബ്ലാസ്‌റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ മൂന്നാം ഗോളും ഗോവ നേടി.
إرسال تعليق