അൽബഹ | സഊദിയിലെ അൽബഹ ബൽജുർഷിയിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി പൂവത്താനി വീട്ടിൽ ജോസഫ് വർഗ്ഗീസിന്റെ ഭാര്യ ബെസ്സിമോൾ മാത്യു (37)ആണ് മരിച്ചത്.
രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് വൈകീട്ട് കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. ബൽജുർഷിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഏകമകൻ: ജൂബിലി ജോസഫ്.
ബൽ ജുർഷി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
إرسال تعليق