തിരുവനന്തപുരം | സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലജയും തിരഞ്ഞെടുക്കപ്പെട്ടത്.
കമലാ ഹാരിസ്, ആംഗേല മെര്‍ക്കല്‍, ജസിന്‍ഡ ആര്‍ഡെണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് ശൈലജയെയും വായനക്കാര്‍ തിരഞ്ഞെടുത്തത്. ഇതിനകം നിരവധി ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ മന്ത്രിയെ തേടിയെത്തിയത്.
إرسال تعليق