ശ്രീനഗര്‍ | കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഗ്രാമീണന് പരുക്കേറ്റിരുന്നു. പുല്‍വാമയിലെ ടിക്കന്‍ മേഖലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് സൈനിക സാന്നിധ്യം ശക്തമാക്കി. വ്യാപക തിരച്ചില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
إرسال تعليق